KoodaranjiKoombara
കൂമ്പാറ ഗവ: എൽ.പി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി

കൂടരഞ്ഞി: കൂമ്പാറ ഗവണ്മെന്റ് എൽ.പി സ്കൂളിന്റെ 50-ാമത് വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ ഷാജു കെ.എസ്സിനുള്ള യാത്രയയപ്പ് സമ്മേളവും നടന്നു. ചടങ്ങ് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ അങ്കണത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.എസ് രവീന്ദ്രൻ, ജോസ് തോമസ്, ബിന്ദു ജയൻ, പി.ടി.എ പ്രസിഡന്റ് നൗഫൽ കെ.എം, കുന്നമംഗലം ബി.പി.സി അജയൻ, കൂമ്പാറ ബേബി, അഹമ്മദ്ക്കുട്ടി, എം.പി.ടി.എ പ്രസിഡന്റ് റസിയ, മാജിത നസ്രിൻ, ജീവദാസ് അഹമ്മദ് നഫീസ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തെ തുടർന്ന് കൂമ്പാറ എൽ.പി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.







