കോടഞ്ചേരിയിൽ രോഗീ കുടുംബ സംഗമം നടത്തി

കോടഞ്ചേരി: കോടഞ്ചേരി പെയിൻ ആൻന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോടഞ്ചേരിയിൽ കിടപ്പ് രോഗികൾക്കായി ഏകദിന കുടുംബ സംഗമം നടത്തി. പാലിയേറ്റീവ് പ്രസിഡന്റ് കെഎം പൗലോസ് അധ്യക്ഷത വഹിച്ച പരിപാടി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഫൊറോന അസിസ്റ്റന്റ് വികാരി ഫാ.ആൽബിൻ വിലങ്ങുപാറ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പിള്ളി, റിയാനസ് സുബൈർ, വാർഡ് മെമ്പർമാരായ ലിസി ചാക്കോ, ലീലാമ്മ കണ്ടത്തിൽ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഡോ.അബ്ദുറഹ്മാൻ, ഡോ.പ്രഭാകരൻ, കോടഞ്ചേരി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ തോമസ് മാത്യു പാലിയേറ്റീവ് സെക്രട്ടറി ജോസ് പട്ടേരി, മത്തായി പുതുപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. രോഗികൾ, കുടുംബാംഗങ്ങൾ, സെന്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർത്ഥികൾ, സാമൂഹ്യ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.






