Kodanchery
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ ക്രാഫ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി: വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ കുന്ദമംഗലം ബി.ആർ.സിയുടെ നേതൃത്വത്തിൽ ക്രാഫ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു.
മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ കാർബൈഡ് ഗൺ നിർമാണം, ത്രെഡ് പാറ്റേൺ, ഒപ്റ്റിക്കൽ ഇല്യൂഷൻ, ഡ്രൈ ഫ്രൂട്ട് ലഡ്ഡു, ഫ്രൂട്ട് സാലഡ് എന്നിവയുടെ നിർമാണ പരിശീലനവും തയ്യാറാക്കിയ ഉത്പന്നങ്ങളുടെ പ്രദർശനവും നടന്നു.







