Thiruvambady
തിരുവമ്പാടിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

തിരുവമ്പാടി: തിരുവമ്പാടിയിൽ 4.81ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. തിരുവമ്പാടി കവുങ്ങിന്‍തൊടി നവാസ്(30)നെയാണ് തിരുവമ്പാടി ബീവറേജസ് ഔട്ട്‌ലെറ്റ് പരിസരത്തുവെച്ച് പോലീസ് പിടികൂടിയത്.
തിരുവമ്പാടി പോലീസ് ഇന്‍സ്‌പെക്ടര്‍ സുമിത്ത് കുമാര്‍ കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉജേഷ്, മഹേഷ്, അനൂപ്, ഷിനോജ് കുഞ്ഞന്‍ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.






