Mukkam

കാരശ്ശേരി പഞ്ചായത്തിൽ 34 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ 34,15,41,926 രൂപ വരവും 33,44,42,000 രൂപ ചിലവും 70,99,926 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിതയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് എടത്തിൽ ആമിന അവതരിപ്പിച്ച ബജറ്റ് കാർഷിക, കായിക, വികസന മേഖലക്ക് പ്രത്യേക പരിഗണന നൽകുന്നതാണ്.

ഉൽപാദന മേഖലക്ക് ഒരു കോടി 27 ലക്ഷം രൂപയും സേവന മേഖലക്ക് 11 കോടി 66 ലക്ഷം രൂപയും പശ്ചാത്തല മേഖലക്ക് രണ്ടുകോടി 95 ലക്ഷം രൂപയും വകയിരുത്തിയ ബജറ്റിൽ ടർഫ് നിർമാണത്തിന് 23 ലക്ഷം രൂപയും ക്ഷീരകർഷകർക്ക് തൊഴുത്തിൽ റബർ മാറ്റ്, കൃഷിയിടങ്ങളിലെ കാട്ടുപന്നി ശല്യം തടയുന്നതിന് സൗരോർജവേലി എന്നിവ നടപ്പാക്കാനും തുക ഉൾക്കൊള്ളിച്ചു.

കാർഷിക വികസനത്തിനും വിപണന കേന്ദ്രം തുടങ്ങുന്നതിനും 65 ലക്ഷം രൂപയും മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും 63 ലക്ഷം രൂപയും റോഡ് പുനരുദ്ധാരണത്തിന് ഒരുകോടി 83 ലക്ഷം രൂപയും വിദ്യാഭ്യാസത്തിനും യുവജന ക്ഷേമത്തിനും 42 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയുൾപ്പെടെ ദാരിദ്ര ലഘൂകരണത്തിന് ഏഴു കോടി 25 ലക്ഷം രൂപയും ലൈഫ് ഭവന പദ്ധതിക്ക് നാലുകോടി 30 ലക്ഷം രൂപയും വകയിരുത്തിയ ബജറ്റിൽ ജൽ ജീവൻ മിഷൻ പദ്ധതിക്കും മറ്റ് പദ്ധതികൾക്കും പരിഗണ നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button