Thiruvambady
തിരുവമ്പാടിയിൽ കർഷക സംഘം പ്രചാരണ ജാഥ നടത്തി

തിരുവമ്പാടി: ഏപ്രിൽ 5ന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ മുന്നോടിയായി പഞ്ചായത്ത് തല പ്രചാരണ ജാഥ നടത്തി. പുല്ലുരാംപാറയിൽ കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ് ജാഥ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ജാഥ തിരുവമ്പാടിയിൽ സമാപിച്ചു.
വിവിധ ജാഥാ കേന്ദ്രങ്ങളിൽ ലീഡർ സി ഗണേഷ് ബാബു, വൈസ് ലീഡർ കെ.കെ ദിവാകരൻ, പൈലറ്റ് കെ സജീവ്, സജീ ഫിലിപ്പ്, മുസ്തഫ കടമ്പോടൻ, ഇ ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു.







