Karassery
പാറത്തോട് സെന്റ് ജോസഫ്സ് ചർച്ച് തിരുന്നാൾ മഹോത്സവം സമാപിച്ചു

കാരശ്ശേരി: പാറത്തോട് സെന്റ് ജോസഫ്സ് പള്ളിയിൽ 10 ദിവസം നീണ്ടുനിന്ന തിരുനാളാഘോഷം സമാപിച്ചു. മാർച്ച് 10ന് കോടിയേറിയ തിരുന്നാൾ മഹോത്സവത്തിന്റെ സമാപന ദിവസം പാറത്തോട് അങ്ങാടിയിലെ കപ്പേളയിലേക്ക് പ്രദക്ഷിണവും ഊട്ടുനേർച്ചയും തുടർന്ന് കരിമരുന്ന് കലാപ്രകടനവും നടന്നു.







