Kodanchery

നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ.പി സ്കൂളിൽ പഠനോത്സവവും കൈപുസ്തക പ്രകാശനവും നടത്തി

കോടഞ്ചേരി: നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ.പി സ്കൂളിൽ പഠനോത്സവവും ഇല പ്രോജക്റ്റിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച ‘ഉണർവ്’ കൈപുസ്തക പ്രകാശനവും നടത്തി. സ്കൂൾ ലോക്കൽ മാനേജർ ഫാ.ബേബി ജോൺ പഠനോത്സവം ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ബി.ആർ.സി കോഡിനേറ്റർ ബിൻസി കൈപ്പുസ്തകം പ്രകാശനം ചെയ്തു.

സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ജിനീഷ് കുര്യൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ എബ്രഹാം മാത്യു, സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ.വർഗ്ഗീസ് വി ജോൺ, സീനിയർ അസിസ്റ്റൻറ് ഷിജി കെ.യു തുടങ്ങിയവർ സംസാരിച്ചു. പുരാവസ്തുക്കളുടെ പ്രദർശനം, എക്സ്പിരിമെന്റുകൾ, എക്സിബിഷനുകൾ, വിവിധ ഗെയിമുകൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു.

Related Articles

Leave a Reply

Back to top button