Thiruvambady
ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രതിഷേധ പ്രകടനം നടത്തി

തിരുവമ്പാടി: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യത കൽപ്പിച്ച് പുറത്താക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ച പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. മില്ലി മോഹൻ, ടി.ജെ കുര്യാച്ചൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ, മേഴ്സി പുളിക്കാട്ട്, ഹനീഫ ആച്ചപ്പറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ, മനോജ് വാഴേപ്പറമ്പിൽ, ജിതിൻ പല്ലാട്ട്, ലിസി മാളിയേക്കൽ, ഷിജു ചെമ്പനാനി, സജി കൊച്ചുപ്ലാക്കൽ, ജുബിൻ മണ്ണൂകശുമ്പിൽ, ബിനു ചാരുപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു.







