Charamam

തലശ്ശേരി അതിരൂപതയിലെ സീനിയർ വൈദികനും മുൻ ചാൻസലറുമായിരുന്ന അന്തരിച്ച തോമസ് നടയിൽ അച്ചന്റെ സംസ്കാരം ശനിയാഴ്ച

തലശ്ശേരി അതിരൂപതയിലെ സീനിയർ വൈദികനും മുൻ ചാൻസലറുമായിരുന്ന അന്തരിച്ച തോമസ് നടയിൽ അച്ചന്റെ (79) ഭൗതികശരീരം നാളെ (06-03-2020- വെള്ളിയാഴ്ച) വൈകുന്നേരം 04:00 മണിക്ക് കരുവഞ്ചാൽ ശാന്തിഭവൻ വൈദിക മന്ദിരത്തിൽ എത്തിച്ച് പൊതു ദർശനത്തിന് വെക്കും.

ശനിയാഴ്ച രാവിലെ 06:15-ന് വിശുദ്ധ കുർബ്ബാനക്ക് ശേഷം ഭൗതികശരീരം വിലാപയാത്രയായി തലശ്ശേരി കത്തീഡ്രൽ ദേവാലയത്തിലേക്ക് കൊണ്ടുപോകും.

സംസ്കാരം ശനിയാഴ്ച രാവിലെ 10:30 – ന് തലശ്ശേരി കത്തീഡ്രൽ ദേവാലയത്തിൽ.

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ അസി.വികാരിയായും മാട്ടറ, നിലമ്പൂർ, ചോക്കാട്, മാടത്തിൽ, കടുമേനി, ബെഡൂർ, നെടുംപുറംചാൽ, കണ്ണൂർ, കരുവഞ്ചാൽ, പയ്യന്നൂർ ഇടവകകളിൽ വികാരിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

1990 മുതൽ ഏഴു വർഷം തലശ്ശേരി അതിരൂപതാ ചാൻസലറായി പ്രവർത്തിച്ചു. മലപ്പുറം ജില്ലയിലെ ചോക്കാട് ഹോളി ഫാമിലി പള്ളിയുടെ സ്ഥാപകനാണ്.

Related Articles

Leave a Reply

Back to top button