Koodaranji

കൂടരഞ്ഞി എൽ പി സ്കൂൾ വാർഷികാഘോഷവും യാത്രയപ്പ് സമ്മേളനവും

കൂടരഞ്ഞി: കൂടരഞ്ഞിയുടെ സാംസ്കാരിക പാരമ്പര്യത്തിന് അടിത്തറ പാകിയ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിന്റെ ഏഴുപത്തി ഒന്നാം വാർഷികാഘോഷവും ദീർഘകാലം ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ച് സർവീസിൽ നിന്നും വിരമിക്കുന്ന എം.ടി തോമസ് സാറിനുള്ള യാത്രയയപ്പു സമ്മേളനവും കോർപ്പറേറ്റ് മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മനേജർ റവ.ഫാ റോയ് തേക്കുംകാട്ടിൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സാഹിത്യകാരൻ കൂമ്പാറ ബേബി മുഖ്യാഥിതിയായി.

ഏലിയാമ്മ ഇടമുളയിൽ, ജിമ്മിജോസ്,അഗസ്റ്റിൻ മടത്തിൽപറമ്പിൽ, ലീനാ വർഗ്ഗീസ്, സജി ജോൺ, ജോസ് മടപ്പള്ളി, ജാൻസി ജോസ്, സി.സീമ, കുമാരി അൽഷാന ഷെറിൻ, സി.അനു അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

എം.റ്റി തോമസ്സ് മാസ്റ്റർ മറുപടി പ്രസംഗം നടത്തി.

അദ്ധ്യായന വർഷം നടത്തിയ മുഴുവൻ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഡൊക്യുമെന്ററി പ്രദർശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
വിദ്യാർഥികൾ അവതരിപ്പിച്ച കലാ വിരുന്നും അരങ്ങേറി.

Related Articles

Leave a Reply

Back to top button