Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ജനപ്രതിനിധികൾ കുത്തിയിരുപ്പ് സമരം നടത്തി

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതി വിഹിതം വെട്ടിക്കുറക്കുകയും യഥാസമയം ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്ത് ഗ്രാമ വികസനത്തിന് തുരങ്കം വെച്ച സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ ജനപ്രതിനിധികൾ കുത്തിയിരുപ്പ് സമരം നടത്തി പ്രതിഷേധിച്ചു. പഞ്ചായത്തിനു മുന്നിൽ നടന്ന യു.ഡി.എഫ് ജനപ്രതിനിധികളുടെ കുത്തിയിരുപ്പ് സമരം യു.ഡി.എഫ് ചെയർമാൻ ടി.ജെ കുര്യാച്ചൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. ടോമി കൊന്നക്കൽ, കോയ പുതുവയൽ, രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, ഷൗക്കത്തലി കൊല്ലളത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button