Kodanchery
ചീഫ് മിനിസ്റ്റർ ഷീൽഡ് കോമ്പറ്റീഷനിൽ ഒന്നാമതെത്തി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ

കോടഞ്ചേരി: 2021-23 വർഷത്തെ സി.എം ഷീൽഡ് കോമ്പറ്റീഷനിൽ പങ്കെടുത്ത് ജില്ലയിലെ മികച്ച യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ട് കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ്.
സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, പെയിൻ & പാലിയേറ്റീവ് കെയർ സർവീസ്, ഉച്ചഭക്ഷണ പദ്ധതി, ഊർജ്ജം -ആരോഗ്യം-ശുചിത്വം സംരക്ഷണ സന്ദേശമുയർത്തുന്ന പരിപാടികൾ, റോഡ് സുരക്ഷാ ബോധവത്ക്കരണം, സ്വയംതൊഴിൽ പരിശീലനം, ജീവൻ സുരക്ഷാ ബോധവത്ക്കരണം, സബ്ജില്ല കലോത്സവ പരിപാടികൾ, പ്ലാസ്റ്റിക് ഫ്രീ ക്യാംപസ്, ആർത്തവ ബോധവത്ക്കരണം, സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ, നേത്ര പരിശോധനാ ക്യാംപ്, യൂണിറ്റ് – ഇന്റർ യൂണിറ്റ് വാർഷികക്യാംപുകളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് സി.എം ഷീൽഡ് അവാർഡ്.







