Karassery
ദണ്ഡിസ്മൃതി യാത്രയുമായി മുൻ അധ്യാപകസംഘം

കാരശ്ശേരി: ദണ്ഡിയാത്രയുടെ 94-ാം വാർഷികത്തോടനുബന്ധിച്ച് ദണ്ഡിയാത്ര പുനരാവിഷ്കരിച്ച് വിരമിച്ച അധ്യാപകരുടെ കൂട്ടായ്മ. വാർഷികദിനമായ ഏപ്രിൽ 6ന് 10 പേരടങ്ങുന്ന മുൻ അധ്യാപകസംഘമാണ് ദണ്ഡിയിലേക്ക് പ്രതീകാത്മക യാത്ര നടത്തിയത്.
പൂവാറൻതോട് ഗവ: എൽ.പി. സ്കൂൾ മുൻ പ്രധാനാധ്യാപകനും ടൂർ കോ-ഓർഡിനേറ്ററുമായ ഷാഫി, എൻ.പി മുഹമ്മദ് ഷെരീഫ്, കെ സിദ്ദീഖ്, എം.കെ മുഹമ്മദലി, ഇ മുഹമ്മദ്, പി.കെ അബ്ദുൽ ഹമീദ്, കെ.ടി മുഹമ്മദ്, പി മുസ്തഫ, സി.ടി അബ്ദുൽ ഗഫൂർ, യു.പി അബ്ദുൽ റസാഖ് തുടങ്ങിയവരാണ് യാത്രയിൽ പങ്കെടുത്തത്.






