Thiruvambady

അപകട കെണിയൊരുക്കി റോഡിലുടനീളം ജൽ ജീവൻ മിഷൻ പൈപ്പുകൾ

തിരുവമ്പാടി: അഗസ്ത്യന്മുഴി-കൈതപ്പൊയിൽ റോഡിൽ യാത്രക്കാർക്ക് അപകട കെണിയൊരുക്കി വഴിയരികിൽ ഇറക്കിയ ജൽ ജീവൻ മിഷൻ പദ്ധതി പൈപ്പുകൾ. റോഡ് സൈഡിലുടനീളം അശ്രദ്ധമായി ഇറക്കിയിട്ടിരിക്കുന്ന പൈപ്പുകളാണ് അപകടം വിളിച്ചു വരുത്തുന്നത്.

ഒട്ടേറെ കൊടും വളവുകളും മറ്റുമുള്ള റോഡിൽ വളവുകളിലായി റോഡിലേക്ക് കയറി കിടക്കുന്ന പൈപ്പുകൾ കൂടുതലും ഇരുചക്ര വാഹന യാത്രക്കാർക്കാണ് ഭീഷണി ഉയർത്തുന്നത്. നിലത്തു കിടക്കുന്ന പൈപ്പുകൾ രാത്രികാലങ്ങളിൽ ഒരു രീതിയിൽ ശ്രദ്ധയിൽ പെടുകയില്ല. പലയിടങ്ങളിലും പരിസരവാസികളുടെ നേതൃത്വത്തിൽ പൈപ്പുകൾ ഒതുക്കി ഇടുന്നുണ്ടെങ്കിലും ഇതുവഴിയുള്ള യാത്രക്കാർ സൂക്ഷിക്കേണ്ടതാണ്.

Related Articles

Leave a Reply

Back to top button