Thiruvambady
തിരുവമ്പാടി-ഓമശ്ശേരി റോഡിലെ കലുങ്കുനിർമാണം അശാസ്ത്രീയമെന്ന് പരാതി

തിരുവമ്പാടി: തിരുവമ്പാടി-ഓമശ്ശേരി റോഡിൽ തോട്ടത്തിൻകടവ് ഊർപ്പിലെ കലുങ്ക് നിർമാണം അശാസ്ത്രീയമെന്ന പരാതിയുമായി നാട്ടുകാർ രംഗത്ത്. സ്ഥിരം അപകടമേഖലയായ ഇവിടെ മതിയായ ഉയരത്തിലല്ല കലുങ്ക് പണിയുന്നതെന്നാണ് പൊതുവായ ആക്ഷേപം. മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലമായതിനാൽ തന്നെ അശാസ്ത്രീയ നിർമ്മാണ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കും.
പ്രധാന റോഡ് രണ്ടായി രണ്ടായി ഭാഗിച്ച് കലുങ്ക് നിർമിക്കുമ്പോൾ മറുഭാഗത്ത് വാഹനസൗകര്യം ഒരുക്കണമെന്നിരിക്കെ ക്വാറി അവശിഷ്ടങ്ങളും വലിയ കല്ലുകളും നിരത്തിയാണ് ഇവിടെ വഴിയൊരുക്കിയിരിക്കുന്നത്. ഈ വഴിയിൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ട് മറിയുന്നതും പതിവായിരിക്കുകയാണിപ്പോൾ.







