Karassery
കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിക്ക് വാഹനം നൽകി

കാരശ്ശേരി: കാരശ്ശേരി പഞ്ചായത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിക്ക് വീടുകളിലെത്തി രോഗീപരിചരണത്തിന് സ്വന്തമായി വാഹനം നൽകി. പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ കെ.കെ ആലിഹസന്റെ അധ്യക്ഷതയിൽ വാഹനം കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ അബ്ദുറഹിമാൻ ഫ്ലാഗ്ഓഫ് ചെയ്തു. കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത മുഖ്യാതിഥിയായി.
സെക്രട്ടറി നിസാർ അഹമ്മദ്, പി.കെ അബ്ദുൽ ഖാദർ, എം.എ സൗദ, എം.ടി സൈദ് ഫസൽ, എ.കെ സാദിഖ്, വി.പി ഉമ്മർ, സുഹ്റ കരുവോട്ട്, കെ.കെ സുഹ്റ, ജസീല ഷമീർ, ജി അബ്ദുൽ അക്ബർ, എം ധനീഷ്, നടുക്കണ്ടി അബൂബക്കർ, റീന പ്രകാശ്, എം.പി നസീർ, സമാൻ ചാലൂളി, കെ കോയ, സത്യൻ മുണ്ടയിൽ, എം.കെ മുഹമ്മദ്, കണ്ടൻ പട്ടർചോല, ഒ.സി മുഹമ്മദ്, മുഹമ്മദ് കക്കാട് തുടങ്ങിയവർ സംസാരിച്ചു.







