Thiruvambady

തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ കക്കുണ്ടിൽ സംരക്ഷണഭിത്തി തകർന്ന് അപകടങ്ങൾ തുടർക്കഥയാകുന്നു

തിരുവമ്പാടി: തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ കക്കുണ്ടിൽ തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി 4 വർഷമായിട്ടും നടപടിയില്ല. കലുങ്കിനോടു ചേർന്ന ഭാഗത്തെ സംരക്ഷണ ഭിത്തിയും കലുങ്കിന്റെ അടിഭാഗവും ഇടിഞ്ഞ് അപകടാവസ്ഥയിലാണിപ്പോൾ. ഇടയ്ക്കിടെ അപകടങ്ങൾ നടക്കുന്ന ഇവിടെ കഴിഞ്ഞ ദിവസം ഉണ്ടായ കാർ അപകടത്തിൽ കാറിൽ സഞ്ചരിച്ച കുടുംബം നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഞായറാഴ്ച രാവിലെ 9 മണിയോടെ തിരുവമ്പാടി ഭാഗത്തുനിന്നും കൂടരഞ്ഞി ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. റോഡ് അപകടാവസ്ഥയിലായിട്ട് വർഷങ്ങളായെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. അടിയന്തരമായി സുരക്ഷാഭിത്തി കെട്ടി റോഡ് അപകട രഹിതമായ രീതിയിൽ ആക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Related Articles

Leave a Reply

Back to top button