Adivaram

ചുരം സംരക്ഷണസമിതിക്ക്‌ ഉപദേശകസമിതി രൂപവത്കരിക്കും

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വർഷങ്ങളായി സന്നദ്ധപ്രവർത്തനം നടത്തിവരുന്ന അടിവാരം-വയനാട് ചുരം സംരക്ഷണസമിതിക്ക്‌ ഉപദേശകസമിതി രൂപവത്കരിക്കാൻ തീരുമാനമായി. കളക്ടറുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് സംഘടനാഭരണഘടന ഭേദഗതി ചെയ്ത് ഉപദേശകസമിതികൂടി ഉൾപ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കുന്നത്.

താമരശ്ശേരി തഹസിൽദാർ, താമരശ്ശേരി ഡി.വൈ.എസ്.പി, താമരശ്ശേരി റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ, താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ, കൊടുവള്ളി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മുക്കം ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ, പുതുപ്പാടി വില്ലേജ് ഓഫീസർ, പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ ഉൾപ്പെടുത്തിയാണ് ഉപദേശകസമിതിക്ക്‌ രൂപം കൊടുക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന ഉപദേശകസമിതിയിലൂടെ സംഘടനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാവുമെന്നാണ് പ്രതീക്ഷയെന്നും ഇത്തരമൊരു നടപടി സമിതിക്കുലഭിച്ച അംഗീകാരമായാണ് കാണുന്നതെന്നും പ്രസിഡന്റ് വി.കെ മൊയ്തു മുട്ടായി, ജനറൽ സെക്രട്ടറി പി.കെ സുകുമാരൻ എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button