Thiruvambady

തിരുവമ്പാടിയിൽ സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടിയിൽ വിവിധ മുസ്ലിം സംഘടനകളുടെ നേത്യത്വത്തിൽ സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു. തിരുവമ്പാടി എം.സി ഓഡിറ്റോറിയം അങ്കണത്തിൽ നടന്ന ഈദ് ഗാഹിന് പി അബ്ദുൽ മജീദ് മദനി നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടെ നിരവധിപേർ ഈദ് ഗാഹിൽ പങ്കെടുത്തു.

കെ.എൻ.എം മർക്കസുദഅവ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ, കേരള നദ് വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകൾ ചേർന്നാണ് സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Back to top button