Mukkam
മുക്കത്ത് സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു

മുക്കം: വർഷങ്ങളായി മുക്കത്ത് നടന്നുവരുന്ന സംയുക്ത ഈദ് ഗാഹ് ഇത്തവണയും നടന്നു. മുക്കം അഭിലാഷ് ജംഗ്ഷനിലെ നഫ്ന കോംപ്ലക്സിൽ നടന്ന ഈദ് ഗാഹിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ അഞ്ഞൂറിലധികം പേർ പങ്കെടുത്തു.
മസ്ജിദു സുബ്ഹാൻ-സലഫി മസ്ജിദ് പള്ളി കമ്മറ്റികൾ സംയുക്തമായാണ് ഈദ്ഗാഹ് സംഘടിപ്പിച്ചത്. മസ്ജിദു സുബ്ഹാൻ ഇമാം എം.സി സുബ്ഹാൻ ബാബു പെരുന്നാൾ പ്രഭാഷണം നടത്തി.







