എസ്.പി.സി പാസ്സിംഗ് ഔട്ട് പരേഡ് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്റ്റേഡിയത്തിൽ നടക്കും

കൂടരഞ്ഞി: വിവിധ സ്കൂളുകളിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ എസ്.പി.സി കേഡേറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് മെയ് 5ന് രാവിലെ 9 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടക്കും. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ, തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ, പുല്ലൂരാമ്പാറ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ എന്നീ സ്കൂളുകളിലെ ആദ്യ ബാച്ച് എസ്.പി.സി കേഡറ്റുകളാണ് പാസ്സിംഗ് ഔട്ട് പരേഡിൽ അണിനിരക്കുക.
തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായാകും. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ആദർശ് ജോസഫ്, മേഴ്സി പുളിക്കാട്ട്, വാർഡ് മെമ്പർ ജോസ് തോമസ് മാവറ, താമരശ്ശേരി ഡി.വൈ.എസ്.പി അഷ്റഫ് തെങ്ങലക്കണ്ടിയിൽ, തിരുവമ്പാടി പോലീസ് ഇൻസ്പെക്ടർ സുമിത് കുമാർ, ഫാ.റോയി തേക്കുംകാട്ടിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.







