Thiruvambady

കക്കുണ്ട് തോട് വൃത്തിഹീനമായിട്ടും അവഗണന തുടരുന്ന പഞ്ചായത്തിനെതിരെ സി.പി.ഐ.എം പ്രതിഷേധം

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന കക്കുണ്ട് തോട്ടിൽ മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞ് വൃത്തിഹീനമായിട്ടും അവഗണന തുടരുന്ന പഞ്ചായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സി.പി.ഐ.എം കക്കുണ്ട് ബ്രാഞ്ച് യോഗം രംഗത്തെത്തി.

കക്കുണ്ട് പ്രദേശത്താകെ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന തോട് അടിയന്തിരമായി ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്താഫീസ് മാർച്ച് നടത്താൻ ബ്രാഞ്ച് യോഗം തീരുമാനിച്ചു. യോഗത്തിൽ ജോളി ജോസഫ്, പി അബ്ദുറഹിമാൻ, കെ ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button