Mukkam

മുക്കത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മുക്കം: മുക്കത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം പ്രകടനം നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർ മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു. വനിതാ ഡോക്ടർ വന്ദന ദാസിനെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് മരിച്ച പെൺകുട്ടിയെ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് മുക്കം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിപ്രതിഷേധ പ്രകടനം നടത്തിയത്.

യൂത്ത് കോൺഗ്രസ് മുക്കം മണ്ഡലം പ്രസിഡൻറ് നിഷാദ് നീലേശ്വരം അധ്യക്ഷത വഹിച്ച പരിപാടി ജവർ ബാലമഞ്ച് ദേശീയ കോഡിനേറ്റർ മുഹമ്മദ് ദിശാൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മുന്തിർ ചേന്ദമംഗലൂർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് നിഷാദ് വീചി, ലെറിൻ റഹാത്ത്, സജീഷ് പെരുമ്പടപ്പ്, ഷിമിൽ, ഉനൈസ് മുഹമ്മദ്, കളരിക്കണ്ടി, ജലീൽ പെരുമ്പടപ്പ്, സുഭാഷ് മണാശ്ശേരി, ബദർ ചേന്നമംഗലൂർ, ശിവദാസൻ ബാബു എള്ളങ്ങൾ, റഫീഖ് ഒളകര, ബാബു മലംകുന്ന്, ഷൈജു പയ്യോളി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button