Kodanchery

കോടഞ്ചേരിയിൽ ഏകദിന പരിശീലന പരിപാടി നടത്തി

കോടഞ്ചേരി: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ഡെവലപ്മെന്റ് സെന്റർ കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ ശ്രേയസ് തുഷാരഗിരി യൂണിറ്റിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ.സിജോ പന്തപ്പിള്ളിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം ഓഫീസർ ലിസി റെജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഓ മേരി ജോർജ്, ലാലി ജോസഫ്, റെസീന സുബൈർ, ഷിൻസി വർഗീസ്, യൂണിറ്റ് സെക്രട്ടറി ലിസി ജോസ് തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ റീജിയനൽ ഡയറക്ടർ കെ സോജൻ ജോസഫ്, പ്രോഗ്രാം കോഡിനേറ്റർ ദാമോദരൻ മടവൻകണ്ടി, ഡോക്ടർ റുഷ്ദ ടി.കെ എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു.

Related Articles

Leave a Reply

Back to top button