Karassery
കാരമൂല സുബുലുൽ ഹുദാ മദ്രസ ഉദ്ഘാടനം ചെയ്തു

കാരശ്ശേരി: നവീകരിച്ച കാരമൂല സുബുലുൽ ഹുദാ മദ്രസ സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
അബ്ദുൾ റഷീദ് സഖാഫി കാരമൂല അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ടി അഷ്റഫ്, സി.കെകാസിം, മുക്കം മുഹമ്മദ്, എ.പി മുരളീധരൻ, ജി അബൂബക്കർ, ജബ്ബാർ സഖാഫി, ഹമീദ് സഖാഫി, കെ.ടി അബ്ദുൾഹമീദ്, സി.കെ സമീർ, ഇ.കെ ജാഫർ, സി ഉമ്മർകോയ തുടങ്ങിയവർ സംസാരിച്ചു.