Thiruvambady
തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹൈസ്ക്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹൈസ്ക്കൂളിൽ
1992 മുതൽ 1996 വരെയുള്ള എസ്എസ്എൽ സി ബാച്ചുകളിലെ വിദ്യാർത്ഥികൾ ഓർമ്മച്ചില്ലകൾ എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. സംഗമം തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുള്ളിക്കാട്ട് മുഖ്യാതിഥിയും, ഡോക്ടർ പി.എം മത്തായി വിശിഷ്ടാതിഥിയുമായി സംസാരിച്ചു. പ്രോഗ്രാം കൺവീനർ മുജീബ് ഇ കെ സ്വാഗതം പറയുകയും ചെയർമാൻ അബു കെ.എ അദ്ധ്യക്ഷം വഹിക്കുകയും ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ ലിസി എബ്രഹാം, റംല ചോലക്കൽ, സ്കൂൾ ഹെഡ്മാസ്റ്റർ സജി തോമസ് , ജമീസ് സെബാസ്റ്റ്യൻ, ഫൈസൽ തെച്യാട് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ അധ്യാപകരെ ആദരിക്കലും കലാപരിപാടികളും നടന്നു. നിജീഷ്, റംല ടീച്ചർ, ബിന്ദു സുനിൽ, അഫ്സർ മുക്കം, ബഷീർ പി ജെ തുടങ്ങിയവർ നേതൃത്വം നൽകി.







