Kodanchery

കലുങ്ക്‌ പണി പൂർത്തിയായി; കോടഞ്ചേരി – ഓമശ്ശേരി റോഡിൽ ഗതാഗത തടസ്സം നീങ്ങി

കോടഞ്ചേരി: കലുങ്ക് നിർമാണം പൂർത്തിയായതോടെ ഒരു മാസത്തിലേറെയായി വഴിതിരിച്ചുവിട്ടിരുന്ന കോടഞ്ചേരി-ഓമശ്ശേരി റോഡിലെ ഗതാഗതം സാധാരണ നിലയിലായി. വേളങ്കോട് കുന്നേൽ പള്ളിയുടെ സമീപത്തെ കലുങ്കാണ് പുനർനിർമിച്ചത്.

ഗതാഗത തടസ്സം നീങ്ങിയതോടെ റൂട്ടിലൂടെയുള്ള ബസ്സ് സർവീസുകൾ ഓടിത്തുടങ്ങി. ഇതോടെ പ്രദേശവാസികളുടെ യാത്രാ ക്ലേശത്തിനും വലിയ വാഹനങ്ങളുടെ ഗതാഗതത്തിനും ആശ്വാസമാകും.

Related Articles

Leave a Reply

Back to top button