Thiruvambady
തിരുവമ്പാടിയിൽ ക്ഷീരകർഷകർ പ്രതിഷേധറാലി നടത്തി

തിരുവമ്പാടി: ക്ഷീരകർഷകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ പുനസ്ഥാപിക്കുക, വന്യമൃഗ ആക്രമണത്തിന് ഇരയായ കർഷകർക്ക് സഹായധനം ലഭ്യമാക്കുക, കന്നുകാലി ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ക്ഷീരകർഷകർ തിരുവമ്പാടിയിൽ പ്രതിഷേധറാലി നടത്തി.
പഞ്ചായത്തിലെ നാല് ക്ഷീരസംഘങ്ങളിലെയും കർഷകർ റാലിയിൽ അണിനിരന്നു. തിരുവമ്പാടി സംഘം പ്രസിഡന്റ് ബിനു സി കുര്യൻ ഉദ്ഘാടനം ചെയ്തു. ആനക്കാംപൊയിൽ സംഘം പ്രസിഡന്റ് സജി കൊച്ചുപ്ലാക്കൽ, പുല്ലൂരാംപാറ സംഘം പ്രസിഡന്റ് സോമി വെട്ടുകാട്ടിൽ, വിളക്കാംതോട് സംഘം പ്രസിഡന്റ് ബെന്നി അറയ്ക്കൽ എന്നിവർ സംസാരിച്ചു.