Thiruvambady

ചിട്ടി തട്ടിപ്പ്; ആരോപണം ബോർഡ് യോഗത്തിൽ ചർച്ച ചെയ്തില്ല; പ്രതിപക്ഷം വാക്കൗട്ട് നടത്തി

തിരുവമ്പാടി: ചിട്ടി നടത്തി നൂറു കണക്കിനു ആളുകളുടെ പണം തട്ടിയെടുത്തെന്ന തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെയുള്ള ആരോപണം പഞ്ചായത്ത് ബോർഡ് യോഗത്തിൽ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ബോർഡ് യോഗത്തിൽ നിന്ന് പ്രതിപക്ഷ മെമ്പർമാർ വാക്കൗട്ട് നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ ആരോപണം ഉയർന്നിട്ടും, പഞ്ചായത്ത് വൈസ് പ്രസിഡണ്ടോ, ഭരണപക്ഷമോ വ്യക്തമായി മറുപടി പറയുന്നില്ല എന്നും, തട്ടിയെടുത്ത മുഴുവൻ പണവും ഉടനടി തിരിച്ചു കൊടുത്ത് ജനങ്ങളോട് മാപ്പ് പറയണം എന്നും, മെമ്പർ സ്ഥാനം ഉടനടി രാജിവെക്കണം എന്നും പ്രതിപക്ഷ നേതാവ് കെ എം മുഹമ്മദാലി തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.

Related Articles

Leave a Reply

Back to top button