Thiruvambady
തിരുവമ്പാടിയിൽ ലോക പുകയിലരഹിത ദിനാചരണത്തിൻ്റെ ഭാഗമായി ഉപന്യാസ രചനാമത്സരം സംഘടിപ്പിക്കുന്നു

തിരുവമ്പാടി: ലോക പുകയിലരഹിത ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കുടുംബശ്രീ ബാലസഭയുടെയും നേതൃത്വത്തിൽ ഹൈസ്കൂൾ-ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി ഉപന്യാസരചനാ മത്സരം സംഘടിപ്പിക്കുന്നു.
‘പുകയിലരഹിത ഭവനം’ എന്ന വിഷയത്തിൽ 400 വാക്കുകളിൽ കവിയാതെ തയ്യാറാക്കിയ ഉപന്യാസ എൻട്രികൾ 2023 മെയ് 29ന് 3 മണിക്ക് മുൻപായി പേര്, വയസ്സ്, മേൽവിലാസം, ഫോൺ നമ്പർ, സ്കൂളിൻ്റെ പേര്, പഠിക്കുന്ന ക്ലാസ്സ് എന്നിവ സഹിതം രേഖപ്പെടുത്തി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് ഓഫീസില്‍ ഏൽപ്പിക്കുകയോ [email protected] എന്ന വിലാസത്തിൽ അയക്കുകയോ ചെയ്യേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ ഡോ.ഫെസിന ഹസ്സൻ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന രചനകൾക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്.







