തിരുവമ്പാടിയിൽ മൽസ്യസഞ്ചാരി ഫിഷ് ടൂറിസം പദ്ധതി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ലേക്ക് വ്യൂ ഫാം സ്റ്റേയിൽ ഒരുക്കിയ മൽസ്യസഞ്ചാരി ഫാം ടൂറിസം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വി.പി. ജമീല, ബോസ് ജേക്കബ്, പി സുരേന്ദ്രൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രാമചന്ദ്രൻ കരിമ്പിൽ, ഷൈനി ബെന്നി, കെ.എം മുഹമ്മദലി, അപ്പു കോട്ടയിൽ, രാധാമണി ദാസൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുധീർ കിഷൻ, ഉത്തരവാദിത്വ ടൂറിസം കോ-ഓർഡിനേറ്റർ
ശ്രീകലാലക്ഷ്മി, മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പടിക്കൽ, കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, മത്സ്യ ഭവൻ ഓഫീസർ മെർലിൻ അലക്സ്, ലെയ്ക് വ്യൂ ഫാം സ്റ്റേ ഉടമ ആന്റണി പ്ലാത്തോട്ടത്തിൽ, അജു എമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു.
ഹൈഡൽ ടൂറിസത്തോടൊപ്പം അതിന് ആവശ്യമായ പ്രകൃതിദത്ത സൗകര്യങ്ങളായ നദി/കായൽ തുടങ്ങിയവയുടെ സാമീപ്യം ലഭ്യമല്ലാത്ത സംരംഭകർക്ക് ഹൈഡൽ ടൂറിസത്തിന് പകരമായി അക്വാ ടൂറിസത്തിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ നിർവ്വഹണച്ചുമതലയിൽ ജില്ലാ പഞ്ചായത്ത് പദ്ധതിയിലൂടെ അവസരമൊരുക്കുന്നത്. സഞ്ചാരികൾക്ക് ചൂണ്ടയിട്ട് മത്സ്യം പിടിക്കാനും സ്വന്തമായി പാചകം ചെയ്യാനുമുള്ള സൗകര്യങ്ങളും ബോട്ടിംഗിനുള്ള സൗകര്യങ്ങളും കാർഷിക മ്യൂസിയവും വിവിധയിനം മത്സ്യങ്ങളെ പരിചയപ്പെടാൻ സാധിക്കുന്ന അക്വേറിയവും മത്സ്യ കൃഷി പഠനത്തിനുള്ള സൗകര്യവും ഒരു നിശ്ചിത ഏരിയയ്ക്കുള്ളിൽ സജ്ജീകരിച്ച് വിനോദസഞ്ചാരികളെ അവിടേക്ക് ആകർഷിക്കുക പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. നാട്ടിൻപുറങ്ങളിലെ കുളങ്ങളിൽ മത്സ്യ വളർത്തൽ നടത്തിവരുന്ന കർഷകർക്ക് അധിക വരുമാനം ലഭ്യമാകുന്നതിന് ഉതകുന്ന പദ്ധതി കൂടിയാണിത്.







