Kerala

തമിഴ്നാടിനെ ‘പൊക്കി’ കൊവിഡ് 19 കേരള മാതൃകയെ ‘കൊട്ടുന്നവര്‍ ‘ ഈ കണക്കുകള്‍ കണ്ടാല്‍ പറയും ‘ കേരളം വേറെ ലെവല്‍ ഡാ!

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസമായി ഊണും ഉറക്കവുമില്ലാതെ കേരളത്തെ കൊറോണ വൈറസില്‍ നിന്നും മുക്തമാക്കുവാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് ആരോഗ്യവകുപ്പും സംസ്ഥാന സര്‍ക്കാരും. രോഗം ബാധിച്ചവരെ ചികിത്സിച്ചും രോഗം മറ്റുള്ളവരിലേയ്ക്ക് പടരാതിരിക്കാനും വൈറസ് വ്യാപനം കുറയ്ക്കുന്നതിനും വേണ്ട നടപടികള്‍ കൈകൊണ്ട് യുദ്ധകാലടിസ്ഥാനത്തിലാണ് കേരളം കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്നത്.

ലോകരാജ്യങ്ങളും ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളും വരെ കേരളത്തെ വാഴ്ത്തുമ്പോള്‍ തമിഴ്‌നാടിനെ വാനോളം പുകഴ്ത്തി പറഞ്ഞും കേരളത്തേക്കാള്‍ മികച്ചതെന്ന് മുദ്രകുത്തിയും ആ പ്രവര്‍ത്തനങ്ങള്‍ കണ്ട് പഠിക്കണമെന്നും പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തി കഴിഞ്ഞു. വന്‍ പ്രചരണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും മറ്റും അരങ്ങേറുന്നത്.

എന്നാല്‍ ഇപ്പോള്‍ ഈ പ്രചരണങ്ങള്‍ക്ക് കണക്കുകള്‍ നിരത്തി മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സുധീര്‍ എബ്രാഹിം എന്ന യുവാവ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കേരളത്തില്‍ നടക്കുന്നതും തമിഴ്‌നാട്ടില്‍ നടക്കുന്നതുമായ സംഭവങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും അക്കമിട്ട് നിരത്ത് മറുപടി നല്‍കിയത്. കേരളത്തില്‍ മാര്‍ച്ച് 15 വരെ നടത്തിയത് 1897 കൊറോണ ടെസ്റ്റ് ആണെങ്കില്‍ തമിഴ്‌നാട്ടില്‍ നടത്തിയത് 79 ടെസ്റ്റുകള്‍ മാത്രമാണ്. കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 22 ആയി സ്ഥിരീകരിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ ഒരെണ്ണം മാത്രമാണ് സ്ഥിരീകരിച്ചത്. ഇതോടൊപ്പം മറ്റ് ചില കണക്കുകളും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്.

കേരളത്തിലെ എയര്‍പോട്ടുകളില്‍ ശക്തമായ നിരീക്ഷണ സംവിധാനം, ഓരോരുത്തരേയും ചെക്ക് ചെയ്യുന്നു, സംശയമുള്ളവരെ ട്രൈസ് ചെയ്യുന്നു, റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുന്നു, പോലീസ് അടക്കം മുഴുവന്‍ സംവിധാനങ്ങളും കോറോണ വിഷയത്തില്‍ ഇടപെടല്‍ നടത്തുന്നു.ഐസുലേഷന്‍ വാര്‍ഡുകള്‍, രോഗികളോടുള്ള സമീപനം, അതിര്‍ത്തികള്‍ അടക്കമുള്ള ചെക്കിംഗ്,ക്യത്യമായ ഇടപെടലുകള്‍ എന്നിവയെല്ലാം ചെയ്യുന്നു. എന്നാല്‍ തമിഴ്‌നാട് ആകട്ടെ എയര്‍പോര്‍ട്ട് അടക്കം യാതൊരുവിധ നിരീക്ഷണ സംവിധാനവും ഇല്ലെന്ന് അദ്ദേഹം കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കേരളത്തില്‍ മാര്‍ച്ച് 15 വരെ നടത്തിയ കൊറോണ ടെസ്റ്റ് – 1897, തമിഴ്നാട് – 79 കേരളം കണ്ട് പിടിച്ച കോവിഡ് ബാധിതരുടെ എണ്ണം – 22, തമിഴ്നാട് -1, കോവിഡ് പരിശോധനാ ലാബുകള്‍, കേരളം -3, തമിഴ്നാട് – 4, എയര്‍പ്പോര്‍ട്ട് കേരളം – 4, തമിഴ്നാട് -4

കേരളം

എയര്‍പോട്ടുകളില്‍ ശക്തമായ നിരീക്ഷണ സംവിധാനം, ഓരോരുത്തരേയും ചെക്ക് ചെയ്യുന്നു, സംശയമുള്ളവരെ ട്രൈസ് ചെയ്യുന്നു, റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുന്നു, പോലീസ് അടക്കം മുഴുവന്‍ സംവിധാനങ്ങളും കോറോണ വിഷയത്തില്‍ ഇടപെടല്‍ നടത്തുന്നു.ഐസുലേഷന്‍ വാര്‍ഡുകള്‍, രോഗികളോടുള്ള സമീപനം, അതിര്‍ത്തികള്‍ അടക്കമുള്ള ചെക്കിംഗ്,ക്യത്യമായ ഇടപെടലുകള്‍. തമിഴ് നാട്;- എയര്‍പോര്‍ട്ട് അടക്കം യാതൊരുവിധ നിരീക്ഷണ സംവിധാനവും ഇല്ല

ശൈലജ ടീച്ചറെ മോര്‍ഫ് ചെയ്തും തെറിവിളിച്ചും മടുത്ത സൈബര്‍ കോണ്‍ഗ്രസുകാര്‍ പുതിയൊരു തിയറിയുമായി ഇറങ്ങിയിട്ടുണ്ട്. തമിഴ്‌നാട് ആരോഗ്യമന്ത്രിയാണ് ഇവരുടെ പുതിയ മിശിഹ. ഒന്നരലക്ഷം പേരെ ചെന്നൈ എയര്‍പോര്‍ട്ടില്‍ സ്‌ക്രീന്‍ ചെയ്‌തെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ തമിഴ്‌നാട് നിയമസഭയില്‍ പറയുന്നതൊക്കെ വീഡിയോ ആക്കി ഇറക്കിയിട്ടുണ്ട്. വീഡിയോ ഒക്കെ അവിടിരിക്കട്ടെ. നമുക്ക് മാര്‍ച്ച് പത്താം തിയതിയിലെ ഒരു വാര്‍ത്ത നോക്കാം. Passenger screening porous at Chennai Airport എന്നാണ് വാര്‍ത്തയുടെ തലക്കെട്ട് തന്നെ. https://m.timeosfindia.com/…/p…/amp_articleshow/74558905.cms

ചെന്നൈ എയര്‍പോര്‍ട്ടിലെ വിജയഭാസ്‌കര്‍ തള്ളിന്റെ യാഥാര്‍ത്ഥ്യം അത് വായിച്ചാല്‍ ബോധ്യപ്പെടും. ആ വാര്‍ത്തയുടെ അവസാനം ഇങ്ങനെയൊരു ഭാഗമുണ്ട്. ‘Officials said screening domestic arrivals will need manpower and the airport health office managed by the Union ministry of health is not equipped to handle the 10,000 to 15,000 passengers.’ അതായത് തമിഴ്‌നാട് സര്‍ക്കാര്‍ അവരുടെ മെഡിക്കല്‍ വിങ്ങിനെപ്പോലും എയര്‍പോര്‍ട്ടില്‍ വിട്ടുനല്‍കിയിരുന്നില്ലെന്ന് വ്യക്തം. ചൈനയില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ കേരള ഹെല്‍ത്ത് സര്‍വീസിലെ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ വിങ്ങിനെയും വെച്ച് എയര്‍പോര്‍ട്ടില്‍ സ്‌ക്രീനിങ്ങ് നടത്തിവരുന്ന നമ്മളോടാണ് തമിഴ്‌നാട്ടിലേക്ക് നോക്കാന്‍ കൊംഗി സൈബര്‍ ഊളകള്‍ പറയുന്നത്. എയര്‍പോര്‍ട്ടിലെ അവസ്ഥയെപ്പറ്റിയുള്ള രണ്ട് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ഈ പോസ്റ്റിനൊപ്പമുണ്ട്. കൊംഗികള്‍ തള്ളിമറിക്കുന്ന വിജയഭാസ്‌കരണ്ണന്റെ തള്ളിന്റെ ശരിയായ അവസ്ഥ ബോധ്യമാകും.

അങ്ങനെ പോകല്ലേ അല്‍പേഷേ. ഇനിയുമുണ്ട്. രണ്ട് ദിവസം മുന്നെ ന്യൂസ് മിനിട്ടില്‍ വന്ന ഒരു റിപ്പോര്‍ട്ടിന്റെ ലിങ്കാണ്. https://www.thenewsminute.com/…/tn-govt-says-people-symptom…

തമിഴ്‌നാട് ആരോഗ്യവകുപ്പ് കോവിഡ് ലക്ഷണങ്ങളുമായി വരുന്നവരെ പരിശോധിക്കാതെ മടക്കിവിടുന്നതാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറച്ചകൂടി കൂടിയിട്ട് ചെന്നാല്‍ ടെസ്റ്റ് നടത്താമെന്ന്. ഏതെങ്കിലും ഗ്രാമപ്രദേശത്തല്ല. മെട്രോ സിറ്റിയായ ചെന്നൈയിലാണ്. തമിഴ്‌നാടില്‍ ഇതേവരെ ടെസ്റ്റ് ചെയ്തത് 79 കേസ് മാത്രമാണെന്നത് കൂടി ഒന്ന് കൂട്ടിവായിച്ചാല്‍ തമിഴ്‌നാട്ടിലെ അവസ്ഥ ഏകദേശം മനസിലാകും. പാവങ്ങള്‍ക്ക് പരിശോധന നടത്താന്‍ പോലും അവിടുത്തെ ഭരണകൂടം തയ്യാറല്ല. എന്തൊരു അനീതിയാണ്. ഈ ഊജ്ജ്വലമായ പ്രതിരോധരീതി വെച്ചാണ് അല്‍പേഷ് ത്രിവര്‍ണം കേരളത്തെ ട്രോളാനിറങ്ങിയത്.

കോറോണ ബാധിതരുടെ എണ്ണവും പൊക്കി പിടിച്ച് തമിഴ്നാടിനേയും കേരളത്തേയും താരതമ്യം ചെയ്തു ചൊറി സുഖം അനുഭവിക്കുന്ന മോര്‍ഫേഷ് ത്രിവര്‍ണ്ണങ്ങളും മിത്രേഷ് കാവിപ്പടകളും ഈ താരതമ്യവുമായി തമിഴന്റെ മുന്നില്‍ പോയി ചാടരുത്. അവന്മാരെടുത്ത് ഭിത്തിയിലൊട്ടിക്കും. കാരണം അവര്‍ പതിവ് പോലെ കൊറോണക്കാലത്തും പിണറായിയെയും ടീച്ചറേയും ഞങ്ങള്‍ക്ക് കൂടി വിട്ട് തരുമോ എന്ന് ചോദിച്ച് നടക്കുവാണ്.

വാല്‍:-3 രാജ്യങ്ങളില്‍ നിന്നായി 3 വിമാനങ്ങളില്‍ 1200 മലയാളികള്‍ അല്‍പ്പ സമയം കൊണ്ട് തിരുവനന്തപുരം എയര്‍പ്പോര്‍ട്ടില്‍ എത്തും.. ഇവരെ നിരീക്ഷണത്തില്‍ വെക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കേന്ദ്രം ഒരുക്കി, ഡോക്ടര്‍മാര്‍ അടങ്ങുന്ന അന്‍പതിലേറെ ആരോഗ്യപ്രവര്‍ത്തകരും ആംബുലന്‍സുകളും പ്രത്യേകം തയ്യാറാക്കിയ 50 ബസ്സുകളും എയര്‍പോര്‍ട്ടിന് പുറത്ത് സജ്ജമായിരിക്കുന്നു…

Related Articles

Leave a Reply

Back to top button