Kodiyathur

ചെറുവാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ശൗചാലയ സമുച്ചയം ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: ചെറുവാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി പണികഴിപ്പിച്ച ശൗചാലയ സമുച്ചയത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് നിർവ്വഹിച്ചു.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് ആധ്യക്ഷ്യത വഹിച്ച ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പാൾ ഷക്കീബ് കീലത്ത്, ബ്ലോക്ക് മെമ്പർ സുഹറ വെള്ളങ്ങോട്ട്, പി.ടി.എ പ്രസിഡൻ്റ് സി.വി അബ്ദുൽ റസാഖ്, എസ്.എം.സി പ്രതിനിധി സുരേഷ് ബാബു, കെ.വി അബ്ദുൽറഹ്മാൻ, അഷ്റഫ് കൊളക്കാടൻ, അബ്ബാസ് കളത്തിൽ, ഹെഡ്മിസ്ട്രസ് നിഷ എം.എൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button