Thiruvambady

വയോജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തിയെന്നാരോപിച്ച് എൽ.ഡി.എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ 240 വയോജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കൊടുക്കാതെ സാമ്പത്തിക തിരിമറി നടത്തിയ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങൾ പരിശോധനക്ക് വിധേയമാക്കണമെന്നും സാമ്പത്തിക തട്ടിപ്പിനേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും എൽ.ഡി.എഫ് തിരുവമ്പാടി പഞ്ചായത്തു കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. പഞ്ചായത്തിലെ 240 വയോജനങ്ങൾക്കുള്ള പദ്ധതിയുടെ പണം ഇതിനോടകം ചെലവഴിച്ചതായി രേഖയുണ്ടെന്നും എന്നാൽ വയോജനങ്ങൾക്ക് യാതൊരു വിധ ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എൽ.ഡി.എഫ് ആരോപിച്ചു.

ഒരു കട്ടിലിന് 3800 രൂപ വീതം 240 പേർക്കുള്ള 912000 രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചതായി രേഖ ഉണ്ടാക്കിയിരിക്കുന്നതെന്നും എന്നാൽ വയോജനങ്ങൾക്കൊന്നും ഇതുവരെ കട്ടിൽ കിട്ടിയിട്ടില്ലെന്നും എൽ.ഡി.എഫ് യോഗം കുറ്റപ്പെടുത്തി. യോഗത്തിൽ ജോളി ജോസഫ്, സി.എൻ പുരുഷോത്തമൻ, ഗണേഷ് ബാബു, സജി സിലിപ്പ്, അബ്രഹാം മാനുവൽ, ജോയി മ്ലാങ്കുഴി, ഗോപി ലാൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button