India

കൊവിഡ് 19; വിദേശത്തുള്ള 276 ഇന്ത്യാക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി :വിദേശത്തുള്ള 276 ഇന്ത്യാക്കാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇറാനില്‍ മാത്രം 255 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്രവിദേശകാര്യമന്ത്രാലയം ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം. ലോകത്തെ ഏഴു രാജ്യങ്ങളിലായാണ് കൊവിഡ് ബാധിതരായ ഇന്ത്യാക്കാരുള്ളതെന്നാണ് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

ഇറാനില്‍ തീര്‍ത്ഥാടനത്തിന് പോയ ഷിയാ വിഭാഗത്തില്‍പ്പെട്ട ഇന്ത്യക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍ 12 ഇന്ത്യാക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ അഞ്ച് ഇന്ത്യന്‍ പൗരന്മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഹോങ്കോങ്, കുവൈറ്റ്, റുവാണ്ട, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ഓരോരുത്തരും വീതം കൊവിഡ് ബാധ സ്ഥിരികരിച്ചവരാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു

Related Articles

Leave a Reply

Back to top button