Kodiyathur

കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതി ‘ഹൃദ്യം’ തുടക്കം കുറിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ വിതരണ പദ്ധതി ‘ഹൃദ്യം’ തുടക്കം കുറിച്ചു. മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ ദൂരെ നിന്നെത്തുന്നവർക്ക് പ്രഭാത ഭക്ഷത്തത്തിന് പ്രയാസം നേരിട്ട ഘട്ടത്തിലാണ് ആവശ്യമായ കുട്ടികൾക്കെല്ലാം ലഭ്യമാവും വിധത്തിൽ പദ്ധതി ആരംഭിച്ചത്.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജി സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൗട്ട്സ് ലോക്കൽ അസോസിയേഷൻ സെക്രട്ടറി പി.എം അബ്ദുന്നാസർ, പി.ടി.എ അംഗം സതീശൻ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.എസ് സുജ പ്രഭ, പി.സി അബ്ദുറഹിമാൻ, സി മഹ്ജൂർ, നിസാം കാരശ്ശേരി, പി രാജി, പി.ടി നാസർ, എം ഷമീൽ, കെ നഷീദ, എ.ബിജിമോൾ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button