Thiruvambady
തിരുവമ്പാടിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
തിരുവമ്പാടി: തിരുവമ്പാടി തോട്ടത്തിൻകടവ് പാലത്തിനു സമീപത്ത് വെച്ച് 74 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സി അലി എന്നയാളാണ് തിരുവമ്പാടി പോലീസിന്റെ പിടിയിലായത്.
രാവിലെ തിരുവമ്പാടി എസ്.ഐ രമ്യ ഇ.കെ, എസ്.ഐ ഗിരീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രജീഷ് കെ ജീൻസ്, രാഹുൽ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.