Thiruvambady

തിരുവമ്പാടിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ ഡ്രൈ ഡേ ആചരിക്കും

തിരുവമ്പാടി: മഴക്കാല രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാളെ ഡ്രൈ ഡേ ആചരിക്കുമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പ്രിയ കെ.വിയും അറിയിച്ചു.

മലയോര മേഖലയിൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രത്യേക സാഹചര്യത്തിലാണ് നാളെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സ്കൂളും പരിസരവും വൃത്തിയാക്കുകയും കൊതുക് വളരുന്നതിന് ഇടയാക്കുന്ന എല്ലാ ഉറവിടങ്ങളും ഇല്ലാതാക്കുകയും ചെയ്യേണ്ടത്‌.

തുടർന്ന് എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡ്രൈ ഡേ ആചരിക്കുകയും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം നടത്തുകയും ചെയ്യും. ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഡ്രൈ ഡേ ആചരിക്കും.

Related Articles

Leave a Reply

Back to top button