Kodiyathur

കൊടിയത്തൂർ കാരക്കുറ്റി കോളനി ഇനി ഗ്രീനറി വില്ല; 29ന് നാടിന് സമർപ്പിക്കും

കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ലക്ഷം വീട് കോളനി ഇനി ഗ്രീനറി വില്ല. ഗ്രാമപഞ്ചായത്ത് ഭരണസമിതി തുടക്കമിട്ട കോളനികളുടെ മുഖഛായ മാറ്റുന്ന സമഗ്ര നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് കോളനി നവീകരിച്ചത്. ഗ്രാമപഞ്ചായത്ത് ഫണ്ടും പൊതുജനങ്ങളിൽ നിന്നും സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയ പ്രവർത്തിക്കാവശ്യമായ മെറ്റീരിയലുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്തിയാണ് കോളനി നവീകരിച്ചത്.

വീട് റിപ്പയറിംഗ്, പ്ലാസ്റ്ററിംഗ്, പെയിൻ്റിംഗ്, പ്രവേശന കവാടം തുടങ്ങി വിവിധ പദ്ധതികളാണ് കോളനിയിൽ നടപ്പാക്കിയത്. 29ന് നടക്കുന്ന ചടങ്ങിൽ എം.കെ രാഘവൻ എം.പി ഗ്രീനറി വില്ല നാടിന് സമർപ്പിക്കും.

Related Articles

Leave a Reply

Back to top button