Mukkam
മുക്കത്ത് ഐക്യം പ്രഖ്യാപിച്ച് സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു

മുക്കം: ഒരു പതിറ്റാണ്ടിലധികമായി ഐക്യം പ്രഖ്യാപിച്ച് മുക്കത്ത് നടന്നു വരുന്ന സംയുക്ത ഈദ്ഗാഹ് ഇത്തവണയും നടന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ അഞ്ഞൂറിലധികം വിശ്വാസികൾ പങ്കെടുത്തു. മസ്ജിദുസുബ്ഹാൻ – സലഫി മസ്ജിദ് പള്ളിക്കമ്മറ്റികൾ സംയുക്തമായി മുക്കം അഭിലാഷ് ജംഗ്ഷനിലെ നഫ്ന കോംപ്ലക്സിലാണ് ഈദ്ഗാഹ് സംഘടിപ്പിച്ചത്. സലഫി മസ്ജിദ് ഇമാം റഷീദ് ഖാസിമി പെരുന്നാൾ പ്രഭാഷണം നടത്തി.
ചാലൂളി അബു, ബഷീർ പാലത്ത്, ടി അസീസ്, കോയക്കുട്ടി വി.പി, അൻവർ തടപ്പറമ്പ്, അബ്ദുൽ മജീദ് കറുത്തപറമ്പ്, അഹമ്മദ് സൈദ് ചോണാട്, കെ.പി സുബൈർ കറുത്തപറമ്പ്, സിദ്ദീഖ് ഫർണീച്ചർ ലാന്റ്, നാഫിയ മുസ്തഫ, സലീം തടപ്പറമ്പ്, റഊഫ് കാരമൂല, ഡോ. അബൂബക്കർ, സലാം തടപ്പറമ്പ്, യൂസുഫ് തടപ്പറമ്പ്, ലൈല മുസ്തഫ, റബീബ തുടങ്ങിയവർ നേതൃത്വം നൽകി.







