പുന്നക്കൽ-ഓളിക്കൽ – ആനക്കല്ലുംപാറ- പൂവാറൻതോട് റോഡിലെ തകർന്ന ഭാഗം ഗതാഗത യോഗ്യമക്കണമെന്നവശ്യപ്പെട്ട് നാട്ടുകാർ ധർണ്ണ നടത്തി

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ തിരുവമ്പാടി- പുന്നക്കൽ-ഓളിക്കൽ- ആനക്കല്ലുംപാറ- പൂവാറൻതോട് റോഡിൽ പുന്നക്കൽ മുതൽ ഓളിക്കൽ വരെയുള്ള ഭാഗം പൂർണ്ണമായും തകർന്നതിനെ തുടർന്ന് ഗതാഗത യോഗ്യമല്ലാത്ത നിലയിലായി മാറിയിരിക്കുകയാണ്. ഓളിക്കലിൽ നടക്കുന്ന കെ.എസ്.ഇ.ബിയുടെ മിനി ജലവൈദ്യുതി പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വലിയ ടോറസ് വാഹനങ്ങൾ നിരന്തരമായി കടന്നു പോകുന്നതിനാൽ റോഡ് പലഭാഗങ്ങളിലും ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്.
പൂർണ്ണമായും തകർന്ന റോഡിലെ യാത്രാ ക്ലേശം വിദ്യാർത്ഥികൾക്കും ആശുപത്രി യാത്രക്കാർക്കും പ്രതിസന്ധി സൃ്ടിക്കുന്ന സാഹചര്യത്തിലാണ് ധർണ്ണ സമരവുമായി നാട്ടുകാർ രംഗത്തെത്തിയത്. അടിയന്തരമായി റോഡ് ഗതാഗത യോഗ്യമാക്കണമെന്നും റോഡിൽ കൂടി ടോറസ് അടക്കമുള്ള ഹെവി വാഹനങ്ങൾ ഓടുന്നത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടും പി.ഡബ്ല്യു.ഡി ഓഫീസിനു മുൻപിൽ നടത്തിയ ധരണസമരം വാർഡ് മെമ്പർ ലിസി സണ്ണി അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. മുൻ മെമ്പർ രാധാരാജൻ, റോബർട്ട് നെല്ലിക്കതെരുവിൽ, ഷൈനി ബെന്നി, ശ്രീനി കുരുവിതോട്ടത്തിൽ, തോമസ് മലയിൽ, അഷറഫ് ചോലശ്ശേരി, സുഹറ കൂമ്പുങ്കൽ ജിതിൻ, സജി, മനോജ്, ജോസ് തുടങ്ങിയവർ സംസാരിച്ചു.







