Thiruvambady

തിരുവമ്പാടിയിൽ ലോക മുലയൂട്ടൽ വാരാചരണം നടത്തി

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി അംഗൻവാടി, ആശാ, കുടുംബശ്രീ പ്രവർത്തകർക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാമചന്ദ്രൻ കരിമ്പിൽ അധ്യക്ഷത വഹിച്ചു.

മുലയൂട്ടലിൻ്റെ പ്രാധാന്യം എന്ന വിഷയത്തിൽ പി.എച്ച്.എൻ ഷില്ലി എൻ.വി, ജെ.പി.എച്ച്.എൻ മിനി വി.എം, എം.എൽ.എസ് പി അഞ്ജന എന്നിവർ കസ്സെടുത്തു. വാർഡ് മെമ്പർമാരായ പി ബീന, മഞ്ജു ഷിബിൻ, ലിസി സണ്ണി, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ജലീൽ പി.കെ സുബൈദ ടീച്ചർ, കെ.എം.സി.ടി നേഴ്സിംഗ് ട്യൂട്ടർ സൂര്യ, സി.ഡി.എസ്സ് ചെയർപേഴ്സൺ പ്രീതി രാജീവ്, ഷീജ സണ്ണി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button