Kodanchery

കോടഞ്ചേരി കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ (സി.ഡി.എം.സി) തറകല്ലിടൽ കർമ്മം രാഹുൽ ഗാന്ധി എം.പി നിർവഹിച്ചു

കോടഞ്ചേരി: രാഹുൽ ഗാന്ധിയുടെ എം.പി ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപ ചെലവഴിച്ച് കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ (സി.ഡി.എം.സി)റിന്റെ തറകല്ലിടൽ കർമ്മം കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ എം.പി നിർവഹിച്ചു. ചടങ്ങിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം മാത്യു കുഴൽനാടൻ എംഎൽഎ പരിഭാഷപ്പെടുത്തി.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.സി വേണുഗോപാൽ എം.പി, ടി സിദ്ധിഖ് എം.എൽ.എ, ഡി.സി.സി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ രാജേഷ്, ക്ഷേമകാര്യ ചെയർപേഴ്സൺ ജോബി ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ എ.കെ കൗസർ, വികസനകാര്യ ചെയർമാൻ ടി.എം രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, അംബിക മംഗലത്ത്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചിന്നാ അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, റിയാനസ് സുബൈർ, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, മെഡിക്കൽ ഓഫീസർ ഡോ.തസ്നി മുഹമ്മദ്, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് സണ്ണി കാപ്പാട്ടുമല, കെ.എം ബഷീർ, കെ.എം പൗലോസ്, വിൻസെന്റ് വടക്കേമുറിയിൽ, ജോർജ് മച്ചുകുഴിയിൽ, പ്രിൻസ് പുത്തൻകണ്ടം, ജയേഷ് ചാക്കോ, ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button