Kodanchery
കോടഞ്ചേരിയിൽ നടന്ന ഓഫ് റോഡ് ചാമ്പ്യൻഷിപ്പിന് സമാപനം
കോടഞ്ചേരി: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി കോടഞ്ചേരിയിൽ നടന്ന ഓഫ് റോഡ് ചാമ്പ്യൻഷിപ്പിന് സമാപനമായി.
ഡീസൽ, പെട്രോൾ, ഓപ്പൺ, എക്സ്പർട്ട് വിഭാഗങ്ങളിലായി 82 ജീപ്പുകൾ പങ്കെടുത്തു. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡി.റ്റി.പി.സി,കോടഞ്ചേരി ഗ്രാമപഞ്ചായത്ത്,കേരള അഡ്വഞ്ചർ സ്പോർട്സ് ക്ലബ് എന്നിവർ സംയുക്തമായിട്ടാണ് ഓഫ് റോഡ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കോടഞ്ചേരി നിരന്നപാറ ഇരുൾകുന്ന്, കൈരളി പ്ലാന്റേഷനിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.