Thiruvambady

തിരുവമ്പാടിയിൽ 1100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ പുന്നക്കൽ വാഴാങ്കൽ പ്രദേശത്ത് എക്സൈസ് അധികൃതർ നടത്തിയ പരിശോധനയിൽ 1100 ലിറ്റർ വാഷും ചാരായവും 20 ലിറ്റർ വാറ്റുപകരണങ്ങളും കണ്ടെടുത്തു. ശനിയാഴ്ച വൈകുന്നേരം പ്രദേശത്തെ വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്.

പ്രിവന്റീവ് ഓഫീസർ പി.കെ അനിൽ കുമാറിന്റെ നേതൃത്വത്തിൽ വിജയൻ, സന്ദീപ്, പ്രബീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.

Related Articles

Leave a Reply

Back to top button