Puthuppady
ഗാന്ധിപഥം തേടി പഠന പോഷണ യാത്രയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട എ.വി അലക്സിന് യാത്രയയപ്പ് നല്കി

പുതുപ്പാടി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഗാന്ധിപഥം തേടി പഠന പോഷണ യാത്രയിലേയ്ക്ക് പുതുപ്പാടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി എ.വി അലക്സിന് സ്കൂൾ പി.ടി.എയുടെയും സ്റ്റാഫ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ അനുമോദനവും യാത്രയയപ്പും നൽകി.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നജ്മുന്നീസ ഷെരീഫ് മുഖ്യാതിഥിയായി. പുലർകാലം വിദ്യാഭ്യാസ ജില്ല കോർഡിനേറ്റർ ജ്യോതി പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡൻ്റ് അഷറഫ് ഒതയോത്ത് ചടങ്ങിന് ആധ്യക്ഷത വഹിച്ചു.







