Thiruvambady

നാളികേര സംഭരണത്തിലെ അനാസ്ഥ; കോൺഗ്രസ് ധർണ നടത്തി

തിരുവമ്പാടി: നാളികേര സംഭരണത്തിൽ സർക്കാർ അനാസ്ഥ അവസാനിപ്പിക്കണമെന്നും സംഭരിച്ച നാളികേരത്തിന്റെ വില കൃത്യമായി നൽകാൻ നടപടി സ്വീകരിക്കണമെന്നും കൂടുതൽ സംഭരണകേന്ദ്രങ്ങൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി പുല്ലൂരാംപാറ കൃഷിഭവനുമുമ്പിൽ ധർണ്ണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബോസ് ജേക്കബ്, ടി.ജെ കുര്യാച്ചൻ, മില്ലി മോഹൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ജുബിൻ മണ്ണൂകുശുമ്പിൽ, മേഴ്‌സി പുളിക്കാട്ട്, ബിന്ദു ജോൺസൺ, സോമി വെട്ടുകാട്ട്, ഷിജു ചെമ്പനാനി, രാമചന്ദ്രൻ കരിമ്പിൽ, ബേബിച്ചൻ കൊച്ചുവേലിക്കകത്ത്, സോണി മണ്ഡപത്തിൽ മഞ്ജു ഷിബിൻ, ഷൈനി ബെന്നി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button