Mukkam

മുക്കത്ത് ഒറ്റ നമ്പർ ലോട്ടറി വില്പനക്കാരൻ പോലീസ് പിടിയിൽ

മുക്കം: മുക്കത്ത് ആലിൻ ചുവട്ടിലെ ലോട്ടറി കടയിൽ കേരളാ ലോട്ടറി റിസൾട്ടിലെ അവസാന അക്കങ്ങൾ വെച്ച് സ്ഥിരമായി ലോട്ടറി ചൂതാട്ടം നടത്തുന്ന ഒറ്റ നമ്പർ ലോട്ടറി വിൽപ്പനക്കാരൻ പിടിയിൽ.

മൈസൂർ മല പാറത്തോട് സ്വദേശി പള്ളിക്കര പുളിക്കൽ ചന്ദ്രൻനായരാണ് മുക്കം പോലീസിന്റെ പിടിയിലായത്.

മുക്കം പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ നൗഷാദ് ടി ടി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീസ് കെ എം, അനസ് തച്ചംപൊയിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഇയാളിൽ നിന്നും 3680 രൂപയും മൊബൈൽ ഫോണും ഒറ്റ നമ്പർ ലോട്ടറിക്ക് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

സമാനരീതിയിൽ മുക്കത്ത് അടുത്തടുത്തായി നിരവധി ഒറ്റ നമ്പർ ലോട്ടറി കച്ചവട സംഘങ്ങളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചന്ദ്രൻ നായർക്കെതിരെ അഞ്ചോളം കേസുകൾ നിലവിലുണ്ടെന്ന് മുക്കം പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button