Kodiyathur
കൊടിയത്തൂർ ജി.എം യു.പി സ്കൂളിൽ കലാസാഹിത്യ ശില്പശാല ആരംഭിച്ചു

കൊടിയത്തൂർ: അന്യംനിന്നുപോകുന്ന കേരളീയ കലാരൂപങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ‘ബാംസുരി’ കലാസാഹിത്യ ശില്പശാലയ്ക്ക് കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ തുടക്കം കുറിച്ചു. പാവകളി വിദഗ്ധൻ പ്രശാന്ത് കൊടിയത്തൂർ ശില്പശാല ഉദ്ഘാടനം ചെയ്തു. ശില്പശാല ശനിയാഴ്ച സമാപിക്കും.
പി.ടി.എ പ്രസിഡന്റ് റഷീദ് കുയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ഇ.കെ അബ്ദുൽ സലാം, ഇ.സി സാജിദ്, വളപ്പിൽ റഷീദ്, എം.കെ ഷക്കീല, യു റുബീന, മുഹമ്മദ് നജീബ് ആലുക്കൽ, എം അബ്ദുൽ കരീം, കെ അബ്ദുൽ ഹമീദ്, എം.പി ജസീദ, വി സുലൈഖ, ഐ അനിൽ കുമാർ, വി സജിത്ത് തുടങ്ങിയവർ സംസാരിച്ചു.







